Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നിയന്ത്രണം ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല

ദില്ലി: പാകിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതുകൊണ്ട് മാത്രം ഇന്ത്യയ്ക്ക് പ്രയോജനം ഒന്നും ഇല്ലെന്ന് ബി എസ് എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

തകര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഒരു സംഘടനയാണ് ഹിസ്ബുള്‍ മുജിഹിദീന്‍. അതാണ് അവര്‍ ഇപ്പോള്‍ ഹിസ്ബുളിനെതിരേ നിയന്ത്രണം കൊണ്ട് വന്നത്. ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ അജയ് രാജ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി കശ്മീരില്‍ ഇവര്‍ കാര്യമായ ആക്രമണം ഒന്നും നടത്തിയിട്ടില്ല. മാത്രമല്ല ഈ സംഘടന തന്നെ തെറ്റി പിരിയലിന്റെ വക്കിലാണെന്നതിന്റെ പല സൂചനകളും കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കശ്മീരിലെ പ്രധാന തീവ്രവാദി സംഘടന ലഷ്കര്‍ എ തോയ്ബയാണ്. ഈ സംഘടനയ്ക്കെതിരേയാണ് പാകിസ്ഥാന്‍ നടപടികള്‍ എടുക്കേണ്ടത്.

ഇപ്പോള്‍ കശ്മീരില്‍ 3000 ലേറെ തീവ്രവാദികളുണ്ട്. ഇനിയും കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറാന്‍ തക്കം പാത്ത് പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+