മണിച്ചന്‍: സിപിഎമ്മില്‍ നടപടി
തിരുവനന്തപുരം: മണിച്ചനില്‍ നിന്ന് പണം വാങ്ങിയ കേസില്‍ സി പി എമ്മിലെ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നത്. കുറ്റക്കാരായി കണ്ടെത്തിയ രണ്ട് ജില്ലാകമ്മറ്റി അംഗങ്ങള്‍ ഈ യോഗത്തില്‍ നിന്ന് ഇറങ്ങി പോകേണ്ടിവന്നു.
കോലിയക്കോട് കൃഷ്ണന്‍ നായര്‍ നല്‍കിയിരുന്ന പരാതി പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ തള്ളി. ഇക്കാര്യം ജില്ലാ കമ്മറ്റി യോഗത്തില്‍ അറിയിച്ചിരുന്നു.
മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ എം പ്രദീപ്, ആര്‍. സുഭാഷ്, വി. ജോയി തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതേ കേസിലാണ് മുന്‍ ജില്ലാ കമ്മറ്റി അംഗം എം. സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പേരൂര്‍ക്കട സദാശിവന്‍, കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നവര്‍ക്കെതിരേയും അന്വേഷണം ഉണ്ടായിരുന്നു. എന്നാല്‍ കടകം പള്ളി സുരേന്ദ്രന്‍, പേരൂര്‍ക്കട സദാശിവന്‍ എന്നിവര്‍ പണം കൈപ്പറ്റിയിട്ടില്ലെന്ന് കണ്ടെത്തി.
എന്നാല്‍ കോലിയക്കോട് കൃഷ്ണന്‍ നായരെ ഒരുവര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്യാനും മറ്റുള്ളവരെ കീഴ് ഘടകത്തിലേയ്ക്ക് താഴ്താനുമാണ് തീരുമാനിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്തതിനെതിരേ കോലിയക്കോട് സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്് പരാതി നല്‍കിയിരുന്നു. കണ്‍ട്രോള്‍ കമ്മിഷന്‍ കോലിയക്കോടിന് അനുകൂലമായ തീരുമാനമാണ് എടുത്തത്. എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് കൃഷ്ണന്‍ നായര്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ടും ജില്ലാ കമ്മറ്റിയുടെ സസ്പെന്‍ഷന്‍ തീരുമാനം അംഗീകരിച്ചുകൊണ്ടുമാണ് കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനമെടുത്തത്.












Click it and Unblock the Notifications