മാറാട്: സിറ്റിംഗ് ജഡ്ജി അന്വേഷിയ്ക്കും
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെക്കുറിച്ച് നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്ത്വം നല്‍കുന്നത് സിറ്റിംഗ് ജഡ്ജി ആയിരിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുതരണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെടും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇത് വ്യക്തമാക്കിയത്.
നേരത്തേ ജുഡീഷ്യല്‍ അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സിറ്റിംഗ് ജഡ്ജി ആയിരിയ്ക്കുമോ അതോ പിരിഞ്ഞ ജഡ്ജി അയിരിയ്ക്കുമോ മേധാവി എന്ന് വ്യക്തമാക്കിയിരുന്നില്ല.
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും എന്ന് പറഞ്ഞിട്ടും സംഭവം സി ബി ഐയെ കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബി ജെ പി യും ആര്‍ എസ് എസുമാണ് ഈ ആവശ്യം ഉന്നയിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ പങ്കാളികളായ മുസ്ലിം ലീഗിന് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഈ രണ്ട് സംഘടനകളും ഈ ആവശ്യം ഉന്നയിയ്ക്കുന്നത്.












Click it and Unblock the Notifications