Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: പ്രധാന പ്രതിയും അറസ്റില്‍

കോഴിക്കോട്: മാറാട് കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന മുഹമ്മദലി അറസ്റിലായി.

കൂട്ടക്കൊലയ്ക്ക് നേതൃത്ത്വം നല്‍കിയതും ഈയാളാണെന്നാണ് പൊലീസ് സംശയിയ്ക്കുന്നത്. 2002 ജനുവരിയില്‍ മാറാട് നടന്ന അക്രമത്തില്‍ മരിച്ച അബൂബക്കറിന്റെ സഹോദരനാണ് മുഹമ്മദലി.

മുഹമ്മദലി സംസ്ഥാനത്തിന് പുറത്തുള്ള ചില തീവ്രവാദി കളുമായി ബന്ധപ്പെടാറുണ്ടായിരുന്നതായി കരുതുന്നു. ഇപ്പോള്‍ മാറാട്ട് നടന്ന കൂട്ടക്കൊല നടത്താനുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നടന്നതായാണ് കരുതുന്നത്. ഇതിനായി ആയുധം ശേഖരിയ്ക്കാനും നേരത്തേ തന്നെ തുടങ്ങിയിരുന്നു.

മുഹമ്മദലി കോടതിയില്‍ കീഴടങ്ങാന്‍ ആലോചിയ്ക്കുന്നതായി നേരത്തേ അറസ്റ് ചെയ്തവരില്‍ നിന്ന് പൊലിസിന് വിവരം കിട്ടിയിരുന്നു. ഈയാളുടെ ഒളിത്താവളവും നേരത്തേ അറസ്റ് ചെയ്തവരില്‍ നിന്നാണ് പൊലീസ് മനസ്സിലാക്കിയത്. തുടര്‍ന്നാണ് പൊലീസ് ഈയാളെ പിടികൂടിയത്. മുഹമ്മദലിയില്‍ നിന്ന് സംഭവത്തെക്കുറിച്ചും അതിന് നടന്ന ഗൂഢാലോചനയെക്കുറിച്ചും കൂടുതല്‍ വിവരം കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്.

ഈ ആഴ്ചതന്നെ മുഴുവന്‍ പ്രതികളും അറസ്റിലായേയ്ക്കും. തിങ്കളാഴ്ച ആറ് പേരെ അറസ്റ് ചെയ്തിരുന്നു. മുഹമ്മദാലികൂടി അറസ്റിലായതോടെ മാറാട് കൂട്ടക്കൊലക്കേസില്‍ അറസ്റിലാവുന്നവരുടെ എണ്ണം 73 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+