കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ പൊലീസ് വിവരം തന്നില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലഷ്കര്‍ എ തോയ്ബയും സിമിയും സ്ഫോടനങ്ങള്‍ നടത്താന്‍ പരിപാടി ഇട്ടിരുന്നു എന്ന മുംബൈ പൊലീസിന്റെ കണ്ടെത്തലിനെക്കുറിച്ച് വിവരങ്ങള്‍ കേരള പൊലീസിന് മുംബൈ പൊലീസ് തന്നിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പൊലീസ് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പോലും മുംബൈയില്‍ നിന്ന് കിട്ടിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു സ്ഫോടന പരമ്പര കേരളത്തില്‍ നടത്താന്‍ ഏതെങ്കിലും സംഘടനയ്ക്ക് പദ്ധതി ഉള്ളതായി കേരളാ പൊലീസിന് ഒരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല.

വിവരങ്ങള്‍ കിട്ടാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബന്ധപ്പെടാത്തതെന്താണെന്ന് വാര്‍ത്താ ലേഖകര്‍ ആരാഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊലീസ് വിവരം അന്വേഷിയ്ക്കുന്നതാണ് അതിന്റെ രീതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുംബൈയില്‍ മേയ് 14ന് അറസ്റിലായ മൂന്ന് പേരില്‍ നിന്നാണ് കേരളത്തില്‍ ലഷ്കര്‍ എ തോയ്ബയും സിമിയും സ്ഫോടന പരമ്പരകള്‍ നടത്താന്‍ പരിപാടി ഇട്ടിട്ടുള്ളതായി മുംബൈ പൊലീസിന് വിവരം കിട്ടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X