കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ 12 -ാം ചരമ വാര്‍ഷികം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യയെങ്ങും ആചരിച്ചു.

കേരളത്തില്‍ കെ പി സി സി ആസ്ഥാനത്തും ഡി സി സി ആസ്ഥാനങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടന്നു.

കെ പി സി സി ആസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കെ.കരുണാകരന്‍, മുഖ്യമന്ത്രി എ.കെ.ആന്റണി, കെ.മുരളീധരന്‍, പന്തളം സുധാകരന്‍, തലേക്കുന്നില്‍ ബഷീര്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാജീവ് സ്മരണ സംഘടിപ്പിച്ചു. കെ.കരുണാകരന്‍, കെ.മുരളീധരന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കൊച്ചിയില്‍ രാജീവ് ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപവസിച്ചു. ഉപവാസത്തിന് എം.എ.ഷാനവാസ്, കെ.വി.ധനപാലന്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദില്ലിയില്‍

ദില്ലിയില്‍ രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ സോണിയാ ഗാന്ധി പൂക്കള്‍ അര്‍പ്പിച്ചു. വിവിധ സന്നദ്ധ സംഘടനകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദില്ലിയില്‍ രക്തദാനവും രാജീവ് ചരമ ദിനത്തോടനുബന്ധിച് സംഘടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X