അങ്കമാലി ശബരിമല പാത: കേരളവും പങ്ക് ചേരണം
തിരുവനന്തുപരം: അങ്കമാലി - ശബരിമല തീവണ്ടി പാത സാര്‍ത്ഥകമാകാന്‍ കേരളവും ഈ പദ്ധതിയില്‍ പങ്ക് ചേരണമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് സഹമന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞു.
മേയ് 20 ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഈ റെയില്‍വേ ബജറ്റില്‍ പാതയുടെ സര്‍വേ നടത്താനായി പത്ത് കോടി രൂപ നീക്കി വച്ചിട്ടുണ്ട്. എങ്കിലും കേരളവും കൂടി പങ്ക് ചേര്‍ന്നാല്‍ പദ്ധതി വേഗം നടത്താനാവും. 160 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത പണിയാന്‍ 550 കോടി രൂപ വേണ്ടിവരും. ആദ്യ പഠനങ്ങള്‍ക്കായി ഇതിനകം അഞ്ച് കോടി രൂപ ചെലവാക്കിയിട്ടുണ്ട്.
താനൂര്‍ ഗുരുവായൂര്‍ പാതയുടെ സര്‍വേയ്ക്കായി മൂന്ന് കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കോട്ടയം എരുമേലി പാതയ്ക്ക് നീക്കിവച്ചിട്ടുള്ള തുക രണ്ട് കോടിയാണ്.
തിരുവനന്തപുരം എറണാകുളം പാത 2004 ാടെ വൈദ്യൂതീകരിയ്ക്കും. യന്തമുപയോഗിച്ച് തീവണ്ടി ശുദ്ധീകരിയ്ക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ള തീവണ്ടി സ്റേഷനുകളില്‍ തിരുവനന്തപുരവും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പമ്പയില്‍ കമ്പ്യൂട്ടര്‍ അധിഷ്ടിത തീവണ്ടി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബന്ദാരു ദത്താത്രയ പറഞ്ഞു.












Click it and Unblock the Notifications