Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

തിരുവനന്തപുരം: വിവിധ കക്ഷികള്‍ ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി. കടകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ ഒന്നും തന്നെ ഓടിയ്ക്കുന്നില്ല.

കൊച്ചിയില്‍ അപൂര്‍വം ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും റോഡുകളില്‍ കുറവാണ്. ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്. പല ഓഫീസുകളിലും ജോലിയ്ക്ക് എത്തിയവരെ സമരക്കാര്‍ തടഞ്ഞു. ജോലിയ്ക്ക് എത്തുന്നവരെ തടയരുതെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. സമരം ചെയ്യുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളില്‍ സമരക്കാര്‍ പ്രകടനം നടത്തി. ഐ എന്‍ ടി യു സിയും ബി എം എസും സമരത്തില്‍ പങ്കെടുക്കുന്നില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധനയത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+