വി സി മാരെ പിരിച്ച് വിടും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിലവിലുള്ള വൈസ് ചാന്‍സലര്‍മാരെയും പി.വി.സി മാരെയും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്ന ഏകീകൃത സര്‍വകലാശാലാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡണ്ട്, ചെയര്‍മാന്‍, മേയര്‍ തുടങ്ങിയ അധികാര സ്ഥാനങ്ങളില്‍ വരുന്ന സ്വകാര്യ കോളെജ് അദ്ധ്യാപകര്‍ അത് ഒഴിയുന്നതുവരെ ശമ്പളമില്ലാത്ത അവധി എടുക്കണം. നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഇത് ബാധകമായിരിയ്ക്കും. എന്നാല്‍ സ്വകാര്യ കോളെജുകളിലെ അദ്ധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിയ്ക്കണമെന്ന നിര്‍ദ്ദേശം മന്ത്രിസഭ തള്ളി. ഇതനുസരിച്ച് സ്വകാര്യ കോളെജ് അദ്ധ്യാപകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൗണ്‍സിലറോ പഞ്ചായത്ത് അംഗമോ ആവാന്‍ തടസമില്ല.
സ്വകാര്യ കോളേജ-് അദ്ധ്യാപകരുടെ ട്യൂഷന്‍ നിരോധിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കേരള, എം.ജ-ി., കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കായിരിക്കും നിയമം ബാധകമാകുക. തലവരിപ്പണം വാങ്ങുന്ന സ്വാശ്രയ കോളേജ-ുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വീണ്ടും അവര്‍ ഇത് തുടര്‍ന്നാല്‍ കോളെജുകളെ അയോഗ്യമാക്കും.
സര്‍വകലാശാലാ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാനാണ് മന്ത്രിസഭാ തീരുമാനം.












Click it and Unblock the Notifications