മുന്നോക്കക്കാരെ പിടിയ്ക്കാന്‍ അശോക് ഗലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ മുന്നോക്ക ജാതികളില്‍ പെട്ടവര്‍ക്ക് മുഖ്യമന്ത്രി അശോക് ഗലോട്ട് സംവരണം ഏര്‍പ്പെടുത്തി. ഈ വര്‍ഷം ഒടുവില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നോക്കക്കാരുടെ വോട്ട് നേടാനായാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഈ തന്ത്രം പയറ്റുന്നതെന്നാണ് കരുതുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്കാണ് പുതിയ സംവരണം. ഇതനുസരിച്ച് രജപുട്ടുകള്‍, ബ്രാഹ്മണര്‍, വൈശ്യര്‍ എനിവര്‍ക്ക് സംവരണം കിട്ടും. അശോക് ഗലോട്ടിന്റെ മന്ത്രിസഭ ഏകകണ്േഠനയാണ് ഈ തീരുമാനം എടുത്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിയിലുള്ളവര്‍ക്ക് 14 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും ഇപ്പോള്‍ നിലവിലുള്ള സംവരണത്തിന് പുറമേയാണിത്.
പാവപ്പെട്ട മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം വേണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണരും രജപുത്രരും വൈശ്യരും തുടര്‍ച്ചയായി രാജസ്ഥാനില്‍ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നടത്തിയിരുന്ന യോഗങ്ങളില്‍ എല്ലാ പാര്‍ട്ടിയിലുള്ള നേതാക്കളും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ബി ജെ പി നേതാക്കളും ഇതിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന് പരക്കെ സംസാരവും ഉണ്ടായിരുന്നു. ഈ ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ജസ്റിസ് ഫോറം എന്ന സംഘടന ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും യോഗങ്ങളില്‍ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു.












Click it and Unblock the Notifications