അടൂരിന് ഫ്രഞ്ച് പുരസ്കാരം
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ആടൂര്‍ ഗോപാലകൃഷ്ണന് ഫ്രഞ്ച് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ലഭിച്ചു.
കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്‍ഡ് ലറ്റേഴ്സ് എന്ന ബഹുമതിയ്ക്കാണ് അടൂര്‍ അര്‍ഹനായത്. അടൂരിന്റെ പ്രതിഭയക്കുള്ള അംഗീകാരമാണിതെന്ന് ഫ്രഞ്ച് സാസ്കാരിക മന്ത്രി ജീന്‍ജാക്ക് ഐലഗണ്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഫ്രാന്‍സിലും പുറത്തും സാസ്കാരിക വികാസത്തിന് സംഭാവന നല്‍കുന്നവര്‍ക്കുള്ളതാണ് ഈ ബഹുമതി. ഫ്രഞ്ച് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത്ത് റായിയ്ക്ക് കിട്ടിയിട്ടുണ്ട്.
1965 ല്‍ പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ആദ്യംഡോക്കുമെന്ററികളാണ് സംവിധാനം ചെയ്തിരുന്നത്.
ആദ്യ ചലച്ചിത്രമായ സ്വയംവരം നിര്‍മ്മിച്ച് 30 വര്‍ഷമായ ഈ വേളയില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് അടൂര്‍ പറഞ്ഞു.












Click it and Unblock the Notifications