ലീഗിന്റെ സഹായം തേടും: മുഖ്യമന്ത്രി
തിരുവനന്തപുരം: മാറാട് സമാധാനം സ്ഥാപിക്കാന്‍ മുസ്ലിം ലീഗിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി.
മെയ് 22 വ്യാഴാഴ്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. മാറാട് സംഭവത്തില്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍ ഹൈന്ദവവര്‍ഗ്ഗീയതയെ സഹായിക്കുന്നതായിരുന്നു എന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശിഹാബ് തങ്ങളെ നേരിട്ട് കാണാനെത്തിയത്.
മാറാട്ടെ സമാധാനമാണ് പ്രധാനം. പ്രതികാര രാഷ്ട്രീയത്തിന്റെ വഴിയേ പോയാല്‍ കേരളം രക്ഷപ്പെടില്ല. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്കാന്‍ എല്ലാവരും സഹകരിയ്ക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
മാറാട് നിന്നും ഓടിപ്പോയവരെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണം. ഇപ്പോഴും ഈ പ്രദേശത്ത് ഭീഷണികള്‍ നിലനില്ക്കുന്നുണ്ട്. ഇത് ഇല്ലാതാക്കണം. - പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications