ഇടുക്കി അണക്കെട്ടിലെ ക്ഷേത്രം പണി തടയും
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണി പ്രദേശത്ത് വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ക്ഷേത്രം പണി തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഹൈക്കോടതി വിധി വന്നിട്ടും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഹൈക്കോടതി വിധിയ്ക്ക് ശേഷം പണിത ഭാഗങ്ങള്‍ നീക്കണമെന്ന് നിര്‍ദ്ദേശിയ്ക്കും. ഇത് ഉറപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിധിയ്ക്ക് ശേഷം രണ്ട് പടികള്‍ കൂടിയാണ് പണിഞ്ഞത്.
ക്ഷേത്രം പണിഞ്ഞാല്‍ ഇടുക്കി ജലസംഭരണിയുടെ ശേഷി വന്‍തോതില്‍ കുറയുമെന്നാണ് സര്‍ക്കാര്‍ പക്ഷം. ഇത് സര്‍ക്കാരിന് വന്‍ ധനനഷ്ടം ഉണ്ടാക്കും. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. മഴക്കാലം വരുന്നതുകൊണ്ട് ഉടനേതന്നെ നടപടി വേണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ജലസംഭരണിയില്‍ 34 അടി താഴെയാണ് ക്ഷേത്ര നിര്‍മ്മാണം നടക്കുന്നത്.
പുതുതായി ആരാധനാലയങ്ങള്‍ സ്ഥാപിയ്ക്കുന്നതിന് മുമ്പ് കളക്ടറുടെ അംഗീകാരം വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ഈ ക്ഷേത്രം പണിയുന്നതിന് കളക്ടറുടെ അംഗീകാരം വാങ്ങിയില്ലെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications