കേരളത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷര സംസ്ഥാനമാക്കും
മലപ്പുറം: കേരളത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് എ. കെ. ആന്റണി പറഞ്ഞു. മലപ്പുറത്ത് അക്ഷയ പദ്ധതി അനുസരിച്ചുള്ള കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഐ ടി മിഷന്‍, സി ഡിറ്റ്, വിവര സാങ്കേതിക വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്നതാണ് ഈ പദ്ധതി. വളരെ കുറച്ച് കാലം കൊണ്ട് മലപ്പുറം ജില്ലയിലെ എല്ലാപേരേയും കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാന്‍ പഠിപ്പിയ്ക്കും. ഈ സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷര സംസ്ഥാനമാക്കുകയാണ് ഉദ്ദേശം. മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തില്‍ കമ്പ്യൂട്ടറിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിയ്ക്കുകയാണ് ഉദ്ദേശം. ഇപ്പോള്‍ ടെലഫോണ്‍ ബുത്തുകള്‍ ഉള്ളതുപോലെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ബുത്തുകള്‍ സ്ഥാപിയ്ക്കാനും ഉദ്ദേശമുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനായി ഒട്ടേറെപേര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications