മുത്തങ്ങ മാദ്ധ്യമ പ്രവര്‍ത്തക പീഡനം: അന്വേഷണം പൂര്‍ത്തിയാവുന്നു
കോഴിക്കോട്: മുത്തങ്ങയില്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വൈകാതെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.
ഇതിനുള്ള തെളിവെടുപ്പ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിദ മാദ്ധ്യമ പ്രവര്‍ത്തകരുമായി അന്വേഷണ ഉദ്വോഗസ്ഥന്മാര്‍ സംസാരിച്ചിട്ടുണ്ട്. മുത്തങ്ങ സംഭവത്തിനിടയില്‍ എടുത്ത വീഡിയൊ ചിത്രങ്ങളും അന്വേഷണ സംഘം പരിശോധിയ്ക്കുന്നുണ്ട്. മര്‍ദ്ദനം ഏറ്റവരും സംഭവം കണ്ടവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഡി.ഐ.ജി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications