ഐടി വിദഗ്ധര്‍ക്ക് വീസ നിയന്ത്രണമുണ്ടായേക്കും
ബാംഗ്ലൂര്‍: യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും യുഎസിലേക്കും ഐടി വിദഗ്ധര്‍ക്ക് കൂടുതല്‍ വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് സോഫ്റ്റ്വെയര്, സര്‍വീസസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം ഭയപ്പെടുന്നു.
പ്രധാനമായും സാമ്പത്തികരംഗത്തെ പ്രതിസന്ധി മൂലമാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളും യുഎസും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ക്കുള്ള വീസ നിയന്ത്രണം കര്‍ശനമാക്കുക. ആഗോള സാമ്പത്തികനില പ്രതിസന്ധിയിലാണ്. തൊഴിലവസരങ്ങളുടെ കാര്യത്തിലും ഈ പ്രതിസന്ധിയുണ്ട്. അതിനാല്‍ വികസിത രാഷ്ട്രങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേയ്ക്കും- നാസ്കോം പ്രസിഡന്റ് കിരണ്‍ കാര്‍നിക് പറഞ്ഞു.
അതേ സമയം സൂരക്ഷയുടെയോ വീസാനടപടിക്രമങ്ങള്ക്കുള്ള കാലതാമസത്തിന്റേയോ ഒക്കെ കാരണം പറഞ്ഞ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സോഫ്റ്റ്വെയര് വ്യവസായത്തിന് ഗുണകരമാവില്ലെന്നും കാര്‍നിക് സൂചിപ്പിച്ചു. യൂറോപ്പിലേയും യുഎസിലെയും കമ്പനികള്‍ ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നുണ്ടെങ്കിലും 40 ശതമാനം ജോലികളും അതത് രാജ്യങ്ങളിലെ കമ്പനികളില്‍ തന്നെയാണ് ചെയ്യേണ്ടിവരിക. അതിനാല്‍ ജീവനക്കാര്‍ക്ക് സുഗമമായി വന്നുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സോഫ്റ്റ്വെയര് വ്യവസായത്തെ ബാധിയ്ക്കും.- കാര്‍ണിക് ചൂണ്ടിക്കാട്ടി.
എല്‍-1 വിസയില്‍ മറ്റ്രാജ്യങ്ങളില് നിന്ന് ജീവനക്കാരെ യുഎസിലേക്ക് കൊണ്ടുപോകുന്നതില്‍ നിന്നും കമ്പനികളെ തടഞ്ഞുകൊണ്ടുള്ള ഒരു ബില്ലിന് യുഎസ് പ്രതിനിധിസഭ പാസാക്കിയിരുന്നു. ഈ ബില്ല് ഒട്ടേറെ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സാധാരണ മറ്റ് രാജ്യങ്ങളില്‍ ശാഖകളുള്ള യുഎസിലെ ഒരു കമ്പനിയ്ക്ക് യുഎസിലേക്ക് പുറം രാജ്യങ്ങളില്‍ നിന്ന് ഒരു ജീവനക്കാരനെ കൊണ്ടുവരാന്‍ എല്‍-1 വിസ മതിയായിരുന്നു. കമ്പനിയുടെ ഒരു ശാഖയില്‍ നിന്നും മറ്റൊരു ശാഖയിലേക്കുള്ള സ്ഥലമാറ്റം എന്ന നിലയിലാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ നിയമനിര്‍മ്മാണം കമ്പനികളുടെ ഈ സ്വാതന്ത്യ്രം ഇല്ലാതാക്കിയിരിക്കുകയാണ്.
രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വീസ നിയമങ്ങള്‍ പരമാവധി ലളിതമാക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നാസ്കോമെന്ന് കാര്‍ണിക് പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എല്ലാം വളരെ സാവധാനത്തിലേ മുന്നോട്ടു പോകുന്നുള്ളൂവെന്നും കാര്‍ണിക് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications