Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിയില്ലെന്ന് എം ഡി എം കെ മന്ത്രി രാമചന്ദ്രന്‍

ചെന്നൈ: പി.എ. കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനകാര്യ സഹമന്ത്രി ജിഞ്ചി എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കി. ദില്ലിയിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയ ജനാധിപത്യസഖ്യ മന്ത്രിസഭയില്‍ എം.ഡി.എം.കെ.യുടെ മന്ത്രിയാണ് രാമചന്ദ്രന്‍.

തന്റെ പി എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലെന്ന്സ രാമചന്ദ്രന്‍ പറഞ്ഞു. കൈക്കൂലി സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണമൂര്‍ത്തിയെ പരിചയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മേയ് 22 വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിസഭയിലെ ധനകാര്യ വകുപ്പ് സഹമന്ത്രി യായ ജിഞ്ചി രാമചന്ദ്രന്റെ പി എ പെരുമാള്‍ സ്വമി കൈകൂലി വാങ്ങുന്നതിനിടെ സി ബി ഐ യുടെ പിടിയിലായത്. റവന്യൂ സര്‍വീസിലെ വരുമാന നികുതി ഉദ്യോഗസ്ഥനായ അനുരാഗ് വര്‍ദ്ധന്‍ എന്നയാളില്‍ നിന്ന് കൈക്കൂലി പറ്റുമ്പോഴായിരുന്നു അറസ്റ്. ചെന്നൈയില്‍ നിന്ന മുംബൈയിലേയ്ക്ക് സ്ഥലം മാറ്റംനല്‍കാനായിരുന്നത്രെ കൈക്കൂലി. സ്ഥലം മാറ്റം കിട്ടിയ ശേഷം അനുരാഗിന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുകയായിരുന്നു പെരുമാള്‍ സ്വാമി. മന്ത്രിയുടെ പൊളിറ്റിയ്ക്കല്‍ പി എ യാണ് ഇദ്ദേഹം. അതുകൊണ്ട് ഇദ്ദേഹത്തിന് ഔദ്യോഗിക ഫയലുകളില്‍ കൈകടത്താനാവില്ലെന്നാണ് മന്ത്രിയുടെ വാദം.

ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് കരുതുന്ന ചെന്നൈയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ നിന്ന് 60 ലക്ഷം രൂപയും 25 ലക്ഷം രൂപയുടെ ചെക്കുകളും സി ബി ഐ കണ്ടെടുത്തു.

എന്നാല്‍ അനുരാഗ് വര്‍ദ്ധമാന് മുംബൈയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയത് ആരുടേയും ശുപാര്‍ശ പ്രകാരമല്ലെന്ന് അനുരാഗിന്റെ ഭാര്യ പറയുന്നു.

മേയ് 25 ശനിയാഴ്ച പ്രധാന മന്ത്രി വാജ്പേയി മന്ത്രിസഭ അഴിച്ച് പണിയുകയാണ്. ഈ അഴിച്ചുവണിയില്‍ മന്ത്രി രാമചന്ദ്രന്റെ പണി പോവുമോയെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+