കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമചന്ദ്രനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

ചെന്നൈ: അഴിമതി വിവാദത്തില്‍ കുടുങ്ങിയ കേന്ദ്ര ധനകാര്യസഹമന്ത്രി ജിഞ്ചി എന്‍. രാമചന്ദ്രനോട് രാജിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അറിയുന്നു.

വൈകാതെ രാമചന്ദ്രന്‍ രാജി വയ്ക്കാനാണ് സാദ്ധ്യത.

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും നടത്തിയ ചര്‍ച്ചയ്ക്കിടെ ജിഞ്ചി രാമചന്ദ്രന്റെ രാജിക്കാര്യവും ചര്‍ച്ചാ വിഷയമായതായി അറിയുന്നു. മന്ത്രി ജിഞ്ചി രാമചന്ദ്രന്റെ പിഎ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രി രാമചന്ദ്രന്റെ രാജിക്ക് വേണ്ടി സമ്മര്‍ദ്ദമുയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനിടെ രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

കേന്ദ്രമന്ത്രിസഭയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ മന്ത്രിസഭ പുനസംഘടന നടത്താന്‍ ആലോചിക്കുന്നതിനിടയിലാണ് മന്ത്രി രാമചന്ദ്രനുമായി ബന്ധപ്പെട്ട അഴിമതിക്കഥ പുറത്തുവന്നത്. മേയ് 22 വ്യാഴാഴ്ചയാണ് ജിഞ്ചി രാമചന്ദ്രന്റെ പി എ പെരുമാള്‍ സ്വമി കൈകൂലി വാങ്ങുന്നതിനിടെ സി ബി ഐ യുടെ പിടിയിലായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X