കോഴിക്കോട്ട് വാഹനാപകടം; മൂന്ന് മരണം
കോഴിക്കോട്: പുതിയങ്ങാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു.
പയ്യന്നൂര്‍ പാലക്കോട് കടപ്പുറം കായിക്കര അസൈനാരുടെ മക്കളായ റാസിക്ക് (18), സാജിത (15), എട്ടിക്കുളം അര്‍മാട്ടി അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ അബാസ് (15) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഏഴിമല എട്ടിക്കുളം അര്‍മാട്ടി വീട്ടില്‍ അബൂബക്കര്‍ (35), സഹോദരിയുടെ മകളായ സുബൈദ (25), സുബൈദയുടെ മകന്‍ അസ്ഫാക്ക് (നാല്), കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ മുട്ടം നവാസ് (24), എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സുബൈദയുടെ ഗള്‍ഫില്‍ നിന്നെത്തുന്ന ഭര്‍ത്താവിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഏഴംഗസംഘം. ഒരു മിനിലോറിയെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്ന ചരക്ക് ലോറി കാറിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു.












Click it and Unblock the Notifications