എം. വി. രാഘവന്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി
കൊല്ലം: സി എം പി ജനറല്‍ സെക്രട്ടറിയായി എം. വി. രാഘവനെ വീണ്ടും തിരഞ്ഞെടുത്തു. കൊല്ലത്ത് നടന്ന സി എം പിയുടെ ആറാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
സി. പി. ജോണ്‍, പാട്യം രാജന്‍, കെ. ആര്‍. അരവിന്ദാക്ഷന്‍, എം. കെ. കണ്ണന്‍ എന്നിവര്‍ സെക്രട്ടറിമാരാണ്.
എം. എച്ച്. ഷാരിയര്‍, പി. ബാലന്‍ മാസ്റര്‍, സി. പി. മൂസാന്‍കുട്ടി, സി. എ. അജീര്‍ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിമാരും പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ്. സംസ്ഥാന കൗണ്‍സിലിലേക്ക് 119 അംഗങ്ങളെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications