കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റോക്ക് എക്സ്ചേഞ്ച് ബിഎഫ്ഐഎ തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിന്‍ സ്റോക്ക് എക്സ്ചേഞ്ച് എം ജി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി എഫ് ഐ എ (ബാച്ച്ലര്‍ ഒഫ് ഫൈനാന്‍ഷ്യല്‍ ഇന്‍വെസ്റ്മെന്റ് അനാലിസിസ്) കോഴ്സ് തുടങ്ങുന്നു.

കോഴ്സ് ഏറെ ജോലിസാധ്യതയുള്ളതാണെന്ന് സ്റോക്ക് എക്സ്ചേഞ്ച് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ ധനകാര്യ വിപണിയുടെ ആവശ്യങ്ങള്‍ ലക്ഷ്യമാക്കി കേരളത്തില്‍ തുടങ്ങുന്ന ആദ്യത്തെ കോഴ്സാണിത്.

എം ബി എ പോലും വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര തൊഴില്‍ സാധ്യത തുറന്നുകൊടുക്കാത്ത സാഹചര്യത്തില്‍ സാമ്പത്തക മേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കോഴ്സിന് വന്‍തൊഴില്‍ സാധ്യതയുണ്ടെന്ന് സി എസ് ഐ വൃത്തങ്ങള്‍ പറയുന്നു.

മൂന്ന് വര്‍ഷം കൊണ്ട് ഈ വിദ്യാര്‍ത്ഥികള്‍ 30 പേപ്പറുകള്‍ പഠിയ്ക്കേണ്ടിവരും. ഇതിനൊപ്പം 750 മണിയ്ക്കൂര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിചെയ്യണം. ഇന്‍വസ്റ്മെന്റ് അനാലിസിസ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍.

ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കാപിറ്റല്‍ മാര്‍ക്കറ്റിലാണ് കോഴ്്സ് തുടങ്ങുന്നത്. ഇതിന് വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കാപിറ്റല്‍ മാര്‍ക്കറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കണം.

ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കാപിറ്റല്‍ മാര്‍ക്കറ്റിലൂടെ സി എസ് ഐ ഇപ്പോള്‍ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗില്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X