ഓംകാരത്തിന് പേറ്റന്റെടുക്കാന്‍ ജര്‍മ്മനി
തിരുവനന്തപുരം: ഗായത്രി മന്ത്രവും വാസ്തു എന്ന പദവും പേറ്റന്റിലൂടെ സ്വന്തമാക്കിയ ജര്‍മ്മനി ഇതാ ഓങ്കാരത്തേയും സ്വന്തമാക്കാന്‍ ശ്രമിയ്ക്കുന്നു. ഓംകാരം പേറ്റന്റെടുക്കുവാന്‍ ജര്‍മ്മനി മ്യൂണിക്കിലെ ഓഫീസിലാണ് അപേക്ഷ നല്കിയിരിക്കുന്നത്.
ഓം എന്ന പദവും അതിന്റെ ഭാരതീയ പൊരുളും ട്രേഡ്മാര്‍ക്കായി പേറ്റന്റ് ചെയ്യുന്നതിനാണ് ജര്‍മ്മനിയുടെ ശ്രമം. ഓംകാര ഉച്ചാരണം ചികിത്സാവിധിയായി വികസിപ്പിച്ചെടുത്താന്‍ അതിന്റെ ബൗദ്ധിക സ്വത്താവകാശം ജര്‍മ്മനിയ്ക്കായിരിക്കും.
യോഗ, പഞ്ചഗവ്യം, മഞ്ഞള്‍, ഞാവല്‍പ്പഴം, ആല്‍മരം എന്നിവയും പേറ്റന്റെടുക്കാന്‍ ജര്‍മ്മനി അപേക്ഷ നല്കിയിട്ടുണ്ട്. ആയുര്‍വേദത്തിലെ ചില ഘടകങ്ങള്‍ പേറ്റന്റിലൂടെ സ്വന്തമാക്കിയ ജര്‍മ്മനിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.ജര്‍മ്മനി കുറെനാളായി ഇന്ത്യയുടെ പാരമ്പര്യചികിത്സാവിധിയായ ആയുര്‍വേദത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്.












Click it and Unblock the Notifications