വനിതാ കമ്മിഷന്‍ പിരിച്ചുവിടണം: ജാനു
കല്പറ്റ: സംസ്ഥാന വനിതാ കമ്മിഷന്‍ പിരിച്ചുവിടണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി. കെ. ജാനു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ത്രീകള്‍ക്ക് അപമാനമാണ് സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. മുത്തങ്ങയിലും മുത്തങ്ങ സംഭവത്തെ തുടര്‍ന്നും സ്ത്രീകള്‍ക്കെതിരെ ലൈംഗിക പീഡനവും മൃഗീയ മര്‍ദനവും നടന്നിട്ടും അതേ കുറിച്ച് വനിതാ കമ്മിഷന്‍ അന്വേഷിച്ചില്ല. ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടിട്ടും സംസ്ഥാന വനിതാ കമ്മിഷന്‍ അന്വേഷണത്തിന് ശ്രമിച്ചില്ല.
തിരുവനന്തപുരത്ത് ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകള്‍ സംഘടിപ്പിച്ച സെമിനാറില്‍ ആദിവാസി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജാനു ആരോപിച്ചു.
മുത്തങ്ങ സമര സന്ദേശ യാത്രയുടെ മെയ് 31ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ ആദിവാസി ഭൂസമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്ന് ജാനു അറിയിച്ചു.












Click it and Unblock the Notifications