എന്‍ഡിഎ എംപിമാര്‍ മാറാട് സന്ദര്‍ശിക്കും
കോഴിക്കോട്: കൂട്ടക്കൊല നടന്ന മാറാട് എന്‍ ഡി എ എം പിമാരുടെ സംഘം സന്ദര്‍ശനം നടത്തുമെന്ന് ബി ജെ പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. ബി. ആചാര്യ പറഞ്ഞു.
ക്രിസ്ത്യന്‍ സംഘടനകള്‍ മാറാട് സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം. മൂന്നാമതൊരു വിഭാഗത്തിന്റെ അന്വേഷണം യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പൂര്‍ണിമ അദ്വാനി മാറാട് ഉടന്‍ സന്ദര്‍ശിക്കണം.
മാറാട് സംഭവത്തിന് ശേഷം കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കണം. ഇസ്ലാമിക് തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ മുസ്ലിം ലീഗിന്റെ നിലപാടും വിലയിരുത്തപെടേണ്ടതാണ്. ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തിയവരെ സംരക്ഷിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ മാറാട് സംഭവത്തെ കുറിച്ച് നടത്തുന്ന അന്വേഷണം അപര്യാപ്തമാണ്. സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഉത്തരവിടണമെന്ന് ആചാര്യ ആവശ്യപ്പെട്ടു.












Click it and Unblock the Notifications