പൊലീസ് അക്കാദമിയ്ക്ക് അംഗീകാരം നല്കും
തൃശൂര്‍: തൃശൂരിലെ പൊലീസ് അക്കാദമിയ്ക്ക് ഈ വര്‍ഷം അംഗീകാരം നല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
മെയ് 23 വെള്ളിയാഴ്ച തൃശൂര്‍ രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ കേരള പൊലീസിലെ വനിതാ പൊലീസിന്റെ രണ്ടാമത്തെ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആന്റണി. അതേ സമയം പൊലീസിന് നല്കിയിരിക്കുന്ന സ്വാതന്ത്യ്രം ദുരുപയോഗം ചെയ്ത് ആരെങ്കിലും പണമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആന്റണി പറഞ്ഞു.
വനിതാ പൊലീസിലേക്ക് പുതുതായി 600 പേരെക്കൂടി നിയമിക്കും. എസ്ഐമാരെ നേരിട്ട് നിയമിച്ച് പരിശീലനം പൂര്‍ത്തിയാക്കിവരികയാണ്. അടുത്ത ബാച്ചിലേക്ക് സപ്തംബര്‍ മാസത്തിന് മുമ്പേ പിഎസ്സി വഴി നിയമനം നടത്തി പരിശീലനം തുടങ്ങും. - അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications