ബസ് സ്റേഷന്‍: റിലയന്‍സിനെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സ്റേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ നിന്നും റിലയന്‍സിനെ ഒഴിവാക്കി.
റിലയന്‍സിന്റെ വ്യവസ്ഥകള്‍ അസ്വീകാര്യമാണെന്നും സര്‍ക്കാരിന് പ്രയോജനകരമല്ലെന്നും ഗതാഗത മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു. റിലയന്‍സിന് പകരം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികളെ പരിഗണിക്കും. അവരുടെ പദ്ധതി നിര്‍ദേശങ്ങള്‍ പഠിച്ചുവരികയാണ്.
കൊച്ചിയില്‍ ആകാശബസ് തുടങ്ങുന്ന പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും ഇതുവരെ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. ഗോവയില്‍ കൊങ്കണ്‍ റെയില്‍വെ ഒരു കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആകാശബസ് പാത പണിയുന്നുണ്ട്. ഇത് പൂര്‍ത്തിയായതിന് ശേഷം അത് പരിശോധിച്ച് കഴിഞ്ഞേ കേന്ദ്രം കേരളത്തിന്റെ ഈ പദ്ധതിയ്ക്ക് അനുമതി തരുകയുള്ളു.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 516 കോടിയുടെ നഷ്ടമാണ് കെ എസ് ആര്‍ ടി സിക്കുണ്ടായിരുന്നത്. ഇത് 281 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications