എഞ്ചി. വാര്‍ഷിക ഫീസ് 36,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ 56 എഞ്ചിനീയറിംഗ് കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വാര്‍ഷിക ഫീസ് 36,000 രൂപയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലുള്ള കുറഞ്ഞ തോതിലുള്ള ഫീസ് നിലവിലുള്ള 11 സ്ഥാപനങ്ങളിലും മൂന്ന് എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളിലും മാത്രമായിരിക്കും. സ്വാശ്രയ കോളജുകളിലെ 13,000ലേറെ എഞ്ചിനീയറിംഗ് സീറ്റുകളില്‍ 36,000 രൂപയായിരിക്കും ഇനി ഫീസ്. കുറഞ്ഞ ഫീസുള്ള നാലായിരത്തോളം സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്.
എല്‍ ബി എസ്, ഐഎച്ച്ആര്‍ഡി തുടങ്ങിയവ നടത്തുന്ന സ്വാശ്രയ എഞ്ചിനിയീറിംഗ് സ്ഥാപനങ്ങളിലും ഫീസ് കൂടും. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് 2000 രൂപ പ്രത്യേക ഫീസായി ഈടാക്കും. 50,000നും ഒരു ലക്ഷത്തിനുമിടയില്‍ വരുന്ന തുക തിരിച്ചുനല്‍കുന്ന ഡെപ്പോസിറ്റായി വിദ്യാര്‍ഥികളില്‍ നിന്ന് സ്വീകരിക്കും. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നല്കുന്ന വിദ്യാര്‍ഥികള്‍ ഇത് നല്‍കേണ്ടതില്ല. ഡെപ്പോസിറ്റ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റുകളാണ്.
സ്വാശ്രയകോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ 50 ശതമാനം സീറ്റുകളിലേക്ക് മാനേജ്മെന്റ് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുന്നത്. എല്‍ ബി എസ്, ഐ എച്ച് ആര്‍ഡി എന്നിവ നടത്തുന്ന സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സീറ്റുകളിലേക്ക് സ്ഥാപനങ്ങളിലെ കോളജ് പ്രിന്‍സിപ്പില്‍മാര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications