എയര്‍ടെല്‍ സമ്മാനം കബീറിന്
കൊച്ചി: മാജിക് വരിക്കാര്‍ക്ക് എയര്‍ടെല്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു ലക്ഷം രൂപയുടെ സൗജന്യ ടോക്ക് ടൈം സമ്മാനം കെ.വി. കബീറിന്. മലപ്പുറം സ്വദേശിയാണ് കബീര്‍.
അഖിലേന്ത്യാതലത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഭാരത് സെല്ലുലാര്‍ കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി. ഇളങ്കോ ആണ് മെയ് 24 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിജയിയെ പ്രഖ്യാപിച്ചത്.
മലപ്പുറം ജില്ലയിലെ താനൂരില്‍ കച്ചവടം നടത്തുന്ന വ്യക്തിയാണ് വിജയിയായ കബീറെന്നും ഇളങ്കോ പറഞ്ഞു. കബീര്‍ താനൂരിലെ എയര്‍ ടെല്‍ ശാഖയില്‍ നിന്നും മെയ് 18നാണ് ഒരു പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയത്.
ആകെ 10 കോടി രൂപയുടെ സൗജന്യസംസാര സമയം എയര്‍ ടൈം നറുക്കെടുപ്പിലൂടെ വരിക്കാര്‍ക്ക് നല്കും. എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ 25 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ സംസാര സമയം സൗജന്യമായി നല്കുന്നുണ്ട്.












Click it and Unblock the Notifications