അജിത് സിംങ് യുപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു
ലഖ്നൊ: രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംങ് ഉത്തര്‍ പ്രദേശ്സര്‍ക്കാരിനുള്ള തന്റെ പാര്‍ട്ടിയുടെ പിന്തുണ പിന്‍വലിച്ചു.
ദേശീയ ജനാധിപത്യ സഖ്യവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അജിത് സിംങ് മേയ് 23ന് കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ഉത്തര്‍ പ്രദേശ് മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം അജിത് സിങിന്റെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കും.
രാഷ്ട്രീയ ലോക് ദളിന് ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാരാണ് ഉള്ളത്. അജിത് സിങിന്റെ ഈ നീക്കം മായാവതി സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. .












Click it and Unblock the Notifications