മമത ദില്ലിയാത്ര റദ്ദാക്കി
ദില്ലി: പ്രധാനമന്ത്രി എ. ബി. വാജ്പേയി മെയ് 24 ശനിയാഴ്ച കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തന്റെ ദില്ലി യാത്ര റദ്ദാക്കി.
മമത മന്ത്രിസഭയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച ദില്ലിയാത്ര റദ്ദാക്കിയ മമത പാര്‍ട്ടിയുടെ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസിലെ സുധിപ് ബന്ദോപാധ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് മമതയെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്.
കൃഷിമന്ത്രി അജിത്സിംഗും കേന്ദ്ര സഹമന്ത്രി ജിംഗീ രാമചന്ദ്രനും വെള്ളിയാഴ്ച രാജിവച്ചിരുന്നു. ബി ജെ പി നേതാവ് രാജ്നാഥ്സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications