കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേകന്നൂര്‍ വധം: പ്രതികള്‍ കീഴടങ്ങിയേക്കും

  • By Staff
Google Oneindia Malayalam News

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന നാലാം പ്രതി മുതല്‍ ഒമ്പതാം പ്രതി വരെയുള്ള ആറ് പേരാണ് ഉടന്‍ കീഴടങ്ങിയേക്കുമെന്ന് കരുതുന്നത്.

മുന്‍കൂര്‍ ജാമ്യം നല്കാന്‍ തയ്യാറായാല്‍ കോടതി പറയുന്ന സ്ഥലത്ത് കീഴടങ്ങാന്‍ തയ്യാറാണെന്ന് പ്രതികള്‍ സൂചിപ്പിച്ചതായി അറിയുന്നു. പത്തനാപുരം മംഗലശ്ശേരി മുഹമ്മദ് ബഷീര്‍(34), കുഴിമണ്ണ കൊന്തേടന്‍ മുഹമ്മദ്കുട്ടി(33), തെക്കണ്ടി ഹൗസില്‍ കുഞ്ഞിമരയ്ക്കാര്‍(37), പള്ളിക്കല്‍ പാലംകുളങ്ങര അബ്ദുള്‍ ഗഫൂര്‍ (30), കുഴിമണ്ണ പാലപ്പറ്റ അബ്ദുള്‍ സലാം(39), കോഴിക്കോട് കാരന്തൂര്‍ മണ്ടാലില്‍ ഹൗസില്‍ ഉസ്മാന്‍ മുസ്ല്യാര്‍(50) എന്നീ പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിക്കഴിഞ്ഞു.

കേസില്‍ ഒന്നും രണ്ടും മൂന്നും പ്രതികളെ നേരത്തെ സിബിഐ അറസ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ആലങ്കോട് വി.വി. ഹംസ, രണ്ടാം പ്രതി കുഴിമണ്ണ ഇല്ലിയന്‍ ഹംസ, മൂന്നാം പ്രതി പി.കെ. സൈഫുദ്ദീന്‍ എന്നിവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

ഒമ്പതാം പ്രതി ഉസ്മാന്‍ മുസ്ല്യാരുടെ നേതൃത്വത്തിലാണ് 1993ല്‍ ചേകന്നൂരിലെ വധിയ്ക്കാന്‍ കാരന്തൂരില്‍ ഗൂഡാലോചന നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X