ഉന്നതവിദ്യാഭ്യാസത്തില്‍ കേരളം പിന്നില്‍
കൊച്ചി: സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം പിന്നിലാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റഡീസ് ചെയര്‍മാനും കൊല്‍ക്കത്ത നിയമശാസ്ത്ര ദേശീയ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ. എന്‍. ആര്‍. മാധവമേനോന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ച് കേരള റിസര്‍ച്ച് പ്രോഗ്രാം ഓണ്‍ ലോക്കല്‍ ലെവല്‍ ഡവലപ്പ്മെന്റ് എന്ന സംഘടനയും സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റഡീസും നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള മാനദണ്ഡം മാറിവരികയാണ്. അന്തര്‍ദേശീയ നിലവാരം അടിസ്ഥാനമാക്കി വേണം ഉന്നതവിദ്യാഭ്യാസം വിലയിരുത്തപ്പെടേണ്ടത്.
ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം. സംവരണത്തിലും മെറിറ്റ് അടിസ്ഥാനമായിരിക്കണം.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. കെ. രാജന്‍, സി എസ് ഇ എസ് ചെയര്‍മാന്‍ പ്രൊഫ. കെ. കെ. ജോര്‍ജ്, സി എസ് ഇ എസ് സെക്രട്ടറി കെ. കെ. കൃഷ്ണകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications