പള്ളി ഏറ്റെടുത്ത നടപടി നീട്ടി
കോഴിക്കോട്: മാറാട് ജുമാ മസ്ജിദ് ഏറ്റെടുത്ത നടപടി ഒരാഴ്ചത്തേക്ക് കൂടി ജില്ലാ അധികൃതര്‍ നീട്ടി. മാറാട് നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ താവളമടിച്ചതിന്റെ പേരിലാണ് പള്ളി ഏറ്റെടുത്തത്.
മെയ് 31 വരെ പള്ളി പൊലീസിന്റെയും റവന്യു വകുപ്പിന്റെയും കീഴില്‍ തുടരും. മെയ് എട്ടിനാണ് പള്ളി ജില്ലാ അധികൃതര്‍ ഏറ്റെടുത്തത്.
പള്ളി തിരികെ വഖഫ് ബോര്‍ഡിന് നല്‍കുന്നത് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് അറിയിച്ചു.
പള്ളി വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ അധികൃതരാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി എ. കെ. ആന്റണി കൈകൊണ്ടത്.












Click it and Unblock the Notifications