Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. സി. തോമസ് കേന്ദ്രസഹമന്ത്രിയാവും

ദില്ലി: ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് പി. സി. തോമസ് കേന്ദ്ര സഹമന്ത്രിയാവും. ഇതോടെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാവും തോമസ്.

മെയ് 24 ശനിയാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ പി. സി. തോമസിനെയും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി വെള്ളിയാഴ്ച തോമസിനെ അറിയിച്ചിരുന്നു.

നേരത്തെ ഒന്നിലേറെ തവണ തോമസിന്റെ പേര് മന്ത്രിപദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടതായിരുന്നു. അപ്പോഴൊക്കെ അവസാന നിമിഷം തോമസിന് മന്ത്രിപദം നഷ്ടപ്പെടുകയായിരുന്നു.

വാണിജ്യവകുപ്പിലായിരിക്കും തോമസ് സഹമന്ത്രിയാവുക എന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+