തോമസ് സത്യപ്രതിജ്ഞ ചെയ്തു
സമയം 7.30 പിഎം
ദില്ലി: ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(ഐഎഫ്ഡിപി) നേതാവ് പി.സി. തോമസ് കേന്ദ്ര നിയമകാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മെയ് 24 ശനിയാഴ്ച വൈകീട്ട് 7.30ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
മറ്റ് മന്ത്രിമാരെല്ലാം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തോമസ് ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞയെടുത്തത്.
പി.സി. തോമസ് നിയമസഹമന്ത്രിയാകും
സമയം 5.30 പിഎം
ദില്ലി: ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(ഐഎഫ്ഡിപി) നേതാവ് പി.സി. തോമസ് കേന്ദ്ര നിയമകാര്യ സഹമന്ത്രിയായേക്കുമെന്നറിയുന്നു. ഇതോടെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാവും തോമസ്.
കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും കേന്ദ്രമന്ത്രിയാകുന്ന ആദ്യത്തെ ആളാണ് പി.സി. തോമസ്. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഒന്നര വര്‍ഷമായി കേന്ദ്രമന്ത്രിസ്ഥാനത്തിനുള്ള തോമസിന്റെ കാത്തിരിപ്പ് സഫലമാവുകയാണ്.
നേരത്തെ ഒന്നിലേറെ തവണ തോമസിന്റെ പേര് മന്ത്രിപദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടതായിരുന്നു. അപ്പോഴൊക്കെ അവസാന നിമിഷം തോമസിന് മന്ത്രിപദം നഷ്ടപ്പെടുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവായ പി ടി ചാക്കൊയുടെ മകനാണ് തോമസ്. കെ എം മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് മാറി ഐ എഫ് ഡി പി എന്ന സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയത്.












Click it and Unblock the Notifications