അച്യുതാനന്ദന്‍ മാറാട് സന്ദര്‍ശിച്ചു
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കൂട്ടക്കൊല നടന്ന മാറാട് സന്ദര്‍ശിച്ചു.
കൊല ചെയ്യപ്പെട്ടവരുടെ വീടുകളിലെത്തി ബന്ധുക്കളുമായി സംഘം സംസാരിച്ചു. തുടര്‍ന്ന് അരയസമാജം നേതാക്കളുമായി ചര്‍ച്ച നടത്തി.
സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി ബി ഐ അന്വേഷണത്തിന് മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്നും അരയസമാജം നേതാക്കള്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍, എ. സി. ഷണ്മുഖദാസ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മാറാട് നേരത്തെ കലാപം നടന്നപ്പോള്‍ ഉടന്‍ നടപടിയെടുക്കാത്തതാണ് വീണ്ടും സംഘര്‍ഷമുണ്ടായതിന് കാരണമായതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. അമ്പലമോ പള്ളിയോ ഏറെ കാലം സര്‍ക്കാരിന്റെ കൈയില്‍ വക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications