കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്ക് തരൂ: ബിഹാറിലെ ഡോക്ടര്‍മാര്‍

  • By Staff
Google Oneindia Malayalam News

പട്ന: ബിഹാറിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത് തോക്ക് മാത്രം. തങ്ങളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല, തോക്കിന് മാത്രമേ കഴിയൂ എന്നും ബിഹാറിലെ ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. സുരക്ഷയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കാനും ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

ഗുണ്ടാസംഘങ്ങള്‍ ബിഹാറിലെ ഡോക്ടര്‍മാരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ കൂടിവരുന്നതിനാലാണ് ഡോക്ടര്‍മാര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളുടെ സേവനം ഞാന്‍ തേടിക്കഴിഞ്ഞു. - നാല് ദിവസത്തെ തടവിന് ശേഷം ഗുണ്ടാസംഘത്തിന്റെ പിടിയില്‍ നിന്നും മോചനം നേടിയ ഡോ. രമേഷ് ചന്ദ്ര പറയുന്നു.

ഡോക്ടര്‍മാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭയം ഇല്ലാതാക്കാന്‍ എല്ലാവര്‍ക്കും വൈകാതെ തോക്ക് ലൈസന്‍സ് നല്കണമെന്ന് ഡിജിപിയോടും മുഖ്യമന്ത്രി റബ്രി ദേവിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ) ബിഹാര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഡോ. ഷജാനന്ദ് സിംഗ് പറയുന്നു.

ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി പൊലീസുകാരെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പൊലീസുകാര്‍ എണ്ണത്തില്‍ കുറവാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇതോടെ ഐഎംഎ സുരക്ഷ ഉറപ്പാക്കാന്‍ മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സിയെ സമീപിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X