ബിജെപി ഉന്നതതലയോഗം തുടങ്ങി
ജയ്പൂര്‍: ബിജെപിയുടെ ഉന്നതനേതാക്കളുടെ യോഗം ജയ്പൂരില്‍ തുടങ്ങി.
ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രമോദ് മഹാജന്‍ എന്നിവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എന്ത് തന്ത്രം ആവിഷ്കരിക്കണം എന്നാലോചിക്കാനാണ് യോഗം. ഇവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ മറിച്ചിടുന്നതിനുള്ള തിരഞ്ഞെടുപ്പ് തന്ത്രം ഈ യോഗത്തില്‍ ആവിഷ്കരിക്കും.
ഈ നാല് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരാജയമായിരിക്കും മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കുകയെന്ന് ബിജെപി ദേശീയ ട്രഷറര്‍ രാംദാസ് അഗര്‍വാള്‍ പറഞ്ഞു. .












Click it and Unblock the Notifications