ഒടുവില്‍ ജവാന്‍ കീഴടങ്ങി
മുംബൈ: മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊല്ലുകയും ആറ് സഹപ്രവര്‍ത്തകരെ ബന്ദിയാക്കുകയും ചെയ്ത് മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീതിവിതച്ച ജവാന്‍ ഒടുവില്‍ കീഴടങ്ങി.
ഏഴ് മണിക്കൂര്‍ നേരം ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇയാള്‍ ഭീതി വിതച്ചു. 22 കാരനായ രാജ് നാംദിയോ എന്ന സിആര്‍പിഎഫ് ജവാന്‍ ഒടുവില്‍ അര്‍ധരാത്രിയോടെയാണ് കീഴടങ്ങിയത്. തന്റെ മേലുദ്യോഗസ്ഥനായ ഡപ്യൂട്ടി കമാന്റന്റ് എ. കരണ്‍ദേകറെയാണ് രാജ് നാംദിയോ വെടിവച്ചു കൊന്നത്.
അഞ്ച് സ്ത്രീകളുള്‍പ്പെടെ ആറ് പേരെ വിമാനത്താവളത്തിലെ യാത്രക്കാരുടെ ലോഞ്ചില്‍ ബന്ദിയാക്കിയ രാജ് നാംദിയോ പുറത്തിറങ്ങാന്‍ തയ്യാറായില്ല. കമാന്റോകള്‍ രംഗത്തെത്തിയെങ്കിലും രാജ് നാംദിയോ കീഴടങ്ങിയില്ല. ഒടുവില്‍ രാജ് നാംദിയോയുടെ അച്ഛനമ്മമാരെ രംഗത്തെത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ് നാംദിയോ കീഴടങ്ങിയത്.
അവധി നല്കാന്‍ തയ്യാറായില്ല എന്ന കാരണത്താലാണ് മേലുദ്യോഗസ്ഥനെ രാജ് നാംദിയോ വെടിവച്ചതെന്ന് കരുതുന്നു. .












Click it and Unblock the Notifications