ഇന്ത്യന്‍ എഞ്ചിനീയറെ മലേഷ്യ തടഞ്ഞുവെച്ചു
ബാംഗ്ലൂര്‍: ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ മലേഷ്യയിലെ അധികൃതര്‍ തടഞ്ഞുവച്ചു. ബാംഗ്ലൂരിലെ ഐബിഎം അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഏതാനും നാള്‍ മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഏതാനും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ മലേഷ്യയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു പീഡിപ്പിച്ച സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അതിന് കാരണക്കാരായ പൊലീസുദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ മലേഷ്യ തയ്യാറായിരുന്നു. എന്നാല്‍ വീണ്ടും അതിന് സമാനമായ അനുഭവമാണ് മെയ് 23 വെള്ളിയാഴ്ച ഐബിഎമ്മിലെ എഞ്ചിനീയര്‍ക്കുണ്ടായത്.
ഐബിഎം ആസൂത്രണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നരേന്ദ്ര ബാബുവിനെയാണ് മലേഷ്യയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ മലേഷ്യയില്‍ നിന്ന് വിമാനം കയറുന്നതിന് മുമ്പാണ് നരേന്ദ്ര ബാബുവിനെ തടഞ്ഞുവച്ചത്.
മെയ് 23 വെള്ളിയാഴ്ച വൈകീട്ടുള്ള വിമാനത്തിലാണ് നരേന്ദ്ര ബാബു മലേഷ്യയില്‍ നിന്ന് പുറപ്പെടാനിരുന്നത്. വിമാനത്താവളത്തില്‍ നരേന്ദ്ര ബാബുവിനെ തടഞ്ഞുവയ്ക്കാന്‍ കാരണമെന്താണെന്നറിവായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഐബിഎം അധികൃതരും തയ്യാറാവുന്നില്ല.












Click it and Unblock the Notifications