മെയ് 31ന് സൂര്യഗ്രഹണം
ദില്ലി: ഈ ദശാബ്ദത്തിലെ ഇന്ത്യയില്‍ നിന്ന് കാണാവുന്ന ആദ്യത്തെ സൂര്യഗ്രഹണം മെയ് 31ന്. പുതിയ ദശാബ്ദത്തില്‍ സൂര്യഗ്രഹണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് ദര്‍ശിക്കാവുന്ന ആദ്യത്തെ സൂര്യഗ്രഹണമാണ് ഇത്.
മെയ് 31ന് ഉണ്ടാവുന്നത് സമ്പൂര്‍ണ സൂര്യഗ്രഹണമല്ല. ചന്ദ്രന്‍ ഭാഗികമായി മാത്രമേ അന്ന് സൂര്യനെ മറയ്ക്കുകയുള്ളൂ. സമ്പൂര്‍ണ സൂര്യഗ്രഹണത്തിലെ നിലയില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയില്‍ നിന്ന് അല്പം കൂടി അകലെയായിരിക്കും അന്ന് ചന്ദ്രന്റെ നില. അതിനാല്‍ സൂര്യഗോളത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രഗോളത്തിനാവില്ല. സമ്പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശ വലയം മാത്രമേ കാണാനാവൂ.
ഗ്രീന്‍ലാന്റ്, ഐസ്ലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സൂര്യന്റെ മറയാത്ത ഭാഗം ഒരു വലയം പോലെ കാണാനാവും. ലോകത്തിലെ മറ്റ് ഭാഗങ്ങളില്‍ ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം മാത്രമേ കാണാനാവൂ. ഗ്രഹണം ഭാഗികമാണെങ്കിലും നനേത്രം കൊണ്ട് ഗ്രഹണനേരത്ത് സൂര്യനെ നോക്കുന്നത് കണ്ണുകള്‍ക്ക് അപകടം ചെയ്യും.
ഇന്ത്യയിലും സൂര്യഗ്രഹണം ഭാഗികമായി മാത്രമേ കാണാനാവൂ. ഇന്ത്യയില്‍ സൂര്യന്റെ 20 ശതമാനം മറഞ്ഞുനില്‍ക്കുന്നതാണ് കാണാനാവുക. ഇന്ത്യയില്‍ വടക്കേഇന്ത്യയില്‍ ആണ് ഈ ഗ്രഹണം കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുക. ദില്ലിയില്‍ ഗ്രഹണം രാവിലെ 7.36ന് തുടങ്ങി 8.30ന് അവസാനിക്കും.












Click it and Unblock the Notifications