കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി കരുണാകരനെ കണ്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരുണാകരനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മെയ് 24 ശനിയാഴ്ച അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍.

കരുണാകരന്റെ ജഗതിയിലുള്ള വീട്ടിലേക്ക് ആന്റണി നടത്തിയ സന്ദര്‍ശനം വരാന്‍ പോകുന്ന പല മാറ്റങ്ങളുടെയും തുടക്കമായി കാണുന്നു. മാറാട് കലാപത്തില്‍ ഇനി എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് ആന്റണി കരുണാകരനെ കണ്ടതെന്ന് പറയുന്നു. മാറാട് കലാപത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളെ മുസ്ലിം ലീഗ് വിമര്‍ശിച്ചതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

രാവിലെ 11 മണിയ്ക്ക് കരുണാകരന്റെ വീട്ടിലെത്തിയ ആന്റണി അവിടെ ഒന്നരമണിക്കൂര്‍ നേരം ചെലവഴിച്ചു. കെ.വി. തോമസിനെ മന്ത്രിസഭയില്‍ നിന്നും മാറ്റാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടതായും അറിയുന്നു. കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കാന്‍ താന്‍ തയ്യാറാണെന്നും ഇതിനുള്ള ശ്രമങ്ങള്‍ ആന്റണിയുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും കരുണാകരന്‍ സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X