മൂന്നാം മുന്നണിയ്ക്ക് അടിത്തറയായി: ബിജെപി
കോഴിക്കോട്: കേരളത്തില്‍ മൂന്നാംമുന്നണി ഉണ്ടാക്കുന്നതിന്റെ തുടക്കമാണ് പി.സി. തോമസിന്റെ മന്ത്രിസ്ഥാനമെന്ന് ബിജെപി നിയുക്ത സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും കാലം പറഞ്ഞതുപോലെയല്ല, ഇക്കുറി മൂന്നാം മുന്നണി ഉണ്ടാവുക തന്നെ ചെയ്യും. പി.സി. തോമസിനെ മന്ത്രിയാക്കിയത് കേരളത്തിലെ ബിജെപി ഘടകം നിര്‍ദേശിച്ചതുകൊണ്ട് മാത്രമല്ല. മൂന്നാം മുന്നണിയില്‍ സജീവമായുള്ള മറ്റ് നേതാക്കള്‍ കൂടി തോമസിന്റെ മന്ത്രിസ്ഥാനത്തിന് വാദിച്ചിരുന്നു. - ശ്രീധരന്‍പിള്ള പറഞ്ഞു.
എസ്എന്‍ഡിപിയും എന്‍എസ്എസും ബിജെപിയുമായി അടുപ്പമുള്ളവരാണെന്നും മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി മുന്നണിയുമായി സഹകരിക്കുമെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications