മാറാട്, ത്രിശൂലം: ആന്റണി ഒറ്റപ്പെടുന്നു
തിരുവനന്തപുരം: മാറാട് സംഭവത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടും വിഎച്ച്പിയുടെ ത്രിശൂല വിതരണം തടയാന്‍ തയ്യാറാവാത്തതും മുഖ്യമന്ത്രി എ.കെ. ആന്റണിയെ ഭരണ മുന്നണിയില്‍ ഒറ്റപ്പെടുത്തുന്നു.
മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കണ്ട് ആന്റണി ചര്‍ച്ച നടത്തിയെങ്കിലും ഈ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞിട്ടില്ല. ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങള്‍ നടത്തിയ പ്രസ്താവന ലീഗിന്റെ അതൃപ്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു. ലീഗിന് പുറമെ കെ. കരുണാകരനും വി എച്ച് പിയുടെ ത്രിശൂല വിതരണം തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മാറാട് ജുമാ മസ്ജിദ് വഖഫ് ബോര്‍ഡിന് കൈമാറണമെന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ജില്ലാ അധികൃതരും പൊലീസുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് ആന്റണി കൈകൊണ്ടത്. അതേ സമയം പള്ളി ഏറ്റെടുത്ത നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ജില്ലാ അധികൃതര്‍ തീരുമാനിച്ചത്.
ഏതാനും പേര് നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് മുസ്ലിം സമുദായത്തെ ഒന്നടങ്കം ഒറ്റപ്പെടുത്തുന്ന നിലപാടാണ് പൊലീസും ജില്ലാ അധികൃതരും സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തുന്നു. മാറാട് സംഭവത്തെ തുടര്‍ന്ന് നിലപാട് ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് അധികൃതര്‍ കൈകൊണ്ടതെന്ന് ലീഗ് പറയുമ്പോള്‍ മുന ആന്റണിക്ക് നേരെ തന്നെയാണ്.
പള്ളി കൈമാറേണ്ടത് ജില്ലാ അധികൃതരാണെന്ന് പറഞ്ഞ് കൈയൊഴിയുന്ന ആന്റണി വി എച്ച് പിയുടെ ത്രിശൂല വിതരണത്തില്‍ സ്വീകരിക്കുന്ന നിലപാട് കൂടിയാവുമ്പോള്‍ സര്‍ക്കാരിന്റെ മതേതര ഇമേജിനാണ് കോട്ടം തട്ടുന്നതെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയ്ക്കിടയില്‍ ശിഹാബ് തങ്ങള്‍ ഇക്കാര്യം ആന്റണിയോട് വ്യക്തമാക്കിയിട്ടുണ്ട്.
മുന്നണിയില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ആന്റണി കെ. കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയില്‍ വി എച്ച് പിയുടെ ത്രിശൂല വിതരണം തടയണമെന്ന് കരുണാകരന് ആന്റണിയോട് ആവശ്യപ്പെട്ടതായാണറിയുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications