മാറാട്: മൂന്ന് പേര്‍ കൂടി അറസ്റില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലയില്‍ പ്രതികളായ മൂന്ന് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
തെക്കേപ്പറുത്ത് അഹമ്മദിന്റെ മകന്‍ ഹര്‍ഷദ് (20), ഷിഹാബ് (20) കുട്ടിച്ചന്റകത്ത് മജീദിന്റെ മകന്‍ ആറു എന്ന ഹാറൂണ്‍ എന്നിവരാണ് അറസ്റിലായത്. പൊലീസ് സൂപ്രണ്ട് ടി. വി. കമലാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും അറസ്റ് ചെയ്തത്.
രണ്ടു പേരെ വെള്ളയില്‍ വച്ചും ഒരാളെ കടലുണ്ടിയില്‍ വച്ചുമാണ് പിടികൂടിയത്. മാറാട് കടപ്പുറത്തെ കടല്‍ഭിത്തിക്കരികില്‍ നിന്നായി പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിലെ പ്രതി അബൂബക്കര്‍ കോയയുടെ സഹോദരന്‍ മുഹമ്മദലിയെയും മകന്‍ വിജിലിയെയും പൊലീസ് തിരഞ്ഞുവരികയാണ്.












Click it and Unblock the Notifications