ടൂറിസം വകുപ്പ് സഹകരിക്കുന്നില്ലെന്ന് പത്മജ
തിരുവനന്തപുരം: കെ ടി ഡി സിക്ക് വിനോദസഞ്ചാര വകുപ്പില്‍ നിന്നും വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്ന് കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പില്ലെന്ന മന്ത്രി കെ. വി. തോമസിന്റെ വാദം അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തമാണ്. ഐ ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയായ തോമസ് ആ സ്ഥാനത്ത് തുടരണോ എന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
കെ ടി ഡി സിക്ക് വിനോദസഞ്ചാര വകുപ്പ് അഞ്ച് കോടി നല്‍കിയെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പത്മജ പറഞ്ഞു. അഞ്ച് ലക്ഷം മാത്രമാണ് അനുവദിച്ചത്.
തന്റെ വിദേശയാത്രയുടെ ഫലമായി കേരളത്തില്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് പത്മജ അവകാശപ്പെട്ടു. സംസ്ഥാനത്ത് കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങും.












Click it and Unblock the Notifications