സി പി എം യോഗത്തില്‍ ബഹളം
കൊല്ലം: കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ അച്ചടക്ക നടപടി നടപ്പിലാക്കാനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വാക്കുതര്‍ക്കവും ബഹളവും.
ഏരിയാ കമ്മിറ്റിയ്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പിണറായിയുടെ സാന്നിധ്യത്തില്‍ ശക്തമായി എതിര്‍ത്തു. ഏരിയാ ജനറല്‍ ബോഡി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തെ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ വെല്ലുവിളിക്കുന്ന രംഗമുണ്ടായത്. ജില്ലാ സെക്രട്ടറി സംസാരിക്കുന്നതിനിടയില്‍ കമ്മിറ്റി അംഗങ്ങള്‍ മൈക്ക് തട്ടിപ്പറിച്ചു.
വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരിലാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ നേതൃത്വം തീരുമാനിച്ചത്. സി ഐ ടി യു പക്ഷത്തിന് മേധാവിത്തമുള്ളതാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി. ഏരിയാ സെക്രട്ടറി പരമേശ്വരന് പോറ്റിയെ നീക്കി എന്‍. എസ്. പ്രസന്നകുമാറിനെ നിയമിച്ചിരുന്നു.
ഏരിയാ സെക്രട്ടറിയെ നീക്കിയ തീരുമാനത്തെ കമ്മിറ്റി അംഗങ്ങള്‍ ചോദ്യം ചെയ്തു. ബഹളത്തെ തുടര്‍ന്ന് യോഗത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല.
ഏരിയാ കമ്മിറ്റി പിരിച്ചുവിടാന്‍ സി പി എം സംസ്ഥാന സമിതി തീരുമാനിച്ചേക്കുമെന്നാണ് അറിയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications