ആന പാപ്പാനെ കൊന്നു
കൊച്ചി: കോതമംഗലത്തിനടുത്ത് ആന പാപ്പാനെ കുത്തിക്കൊന്നു.
തടികയറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആന പെട്ടെന്ന് കലിപൂണ്ട് തൊട്ടടുത്ത് നിന്നിരുന്ന രണ്ടാം പാപ്പാനായ സാബു(38)വിനെ കുത്തിക്കൊല്ലുകയായിരുന്നു. എന്താണ് ആനയുടെ പ്രകോപനത്തിന് കാരണമെന്നറിയില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സാബു മരിച്ചത്. ആനയെ ഉടനെ ഒന്നാം പാപ്പാന്‍ തൊട്ടടുത്ത മരത്തില്‍ തളച്ചു. ആന പാപ്പാനെ കുത്തിക്കൊല്ലുന്ന സംഭവം കേരളത്തില്‍ കൂടിവരികയാണ്.












Click it and Unblock the Notifications