കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലസൈറ്റ്: ദേവസ്വം സമയത്തിന് ഇടപെട്ടില്ല

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം.കോം എന്ന വെബ്സൈറ്റിനെ അശ്ലീല വെബ്സൈറ്റാക്കിയതിന് പിന്നില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അലസതയും കാരണമാണെന്നറിയുന്നു.

2000ല്‍ ആണ് കോഴിക്കോടുള്ള ഗാമറ്റ് എന്ന കമ്പനി ഗുരുവായൂര്‍ ദേവസ്വത്തിന് വേണ്ടി ഈ വെബ്സൈറ്റ് സൗജന്യമായി രജിസ്റര്‍ ചെയ്ത്നല്കിയത്. പക്ഷെ ഈ വെബ്സൈറ്റിന്റെ രജിസ്ട്രേഷന്‍ കാലാവധി 2002 ഡിസംബറില്‍ അവസാനിച്ചു. ഈ രജിസ്ട്രേഷന്‍ പുതുക്കാന്‍ ഗുരുവായൂര്‍ ദേവസ്വമോ ഗാമറ്റ് എന്ന കോഴിക്കോട്ടെ കമ്പനിയോ രംഗത്ത് വന്നില്ല.

ഈ സമയത്ത് ജനീവയിലുള്ള ഒരു കമ്പനിയാണ് ഗുരുവായൂര്‍ ദേവസ്വം.കോം എന്ന പേര് സ്വന്തമാക്കുകയാണ് ചെയ്തത്. ഈ പേരിലുള്ള വെബ്സൈറ്റില്‍ പുതിയ കമ്പനി അവരുടെ നീലച്ചിത്രങ്ങളാണ് കാണിക്കുന്നത്.

ഗുരുവായൂര്‍ ദേവസ്വത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനം കൈകാര്യം ചെയ്യുന്നത് ഒരു ക്ലാര്‍ക്കും ദേവസ്വത്തിന്റെ കമ്പ്യൂട്ടര്‍വല്ക്കരണം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് മറ്റൊരു ക്ലാര്‍ക്കുമാണ്. ഈ ക്ലാര്‍ക്കുമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. ഇതു മൂലം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കുഴഞ്ഞുമറഞ്ഞ അവസ്ഥായിലാണത്രെ. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇനി ഗുരുവായൂര്‍ ദേവസ്വം.ഓര്‍ഗ് ആയിരിക്കുമെന്ന് ദേവസ്വം അധികൃതര്‍ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പേര് 2002ല്‍ രജിസ്റര്‍ ചെയ്യുകയും ചെയ്തു. പക്ഷെ ഈ പേരില്‍ വെബ്സൈറ്റ് ഇതുവരെ നിലവില്‍ വന്നിട്ടില്ല.

കമ്പ്യൂട്ടറുമായും വെബ്സൈറ്റുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേവസ്വത്തില്‍ വിദഗ്ധര്‍ ഇല്ലാത്തതാണ് കാര്യങ്ങള്‍ നേരെചൊവേ നടക്കാത്തതിന് കാരണമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X