ഹയര്‍സെക്കന്ററി: 20 പുതിയ കോഴ്സുകള്‍
തിരുവനന്തപുരം: ഹയര്‍സെക്കന്ററി തലത്തില്‍ ഇരുപതോളം പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ തുടങ്ങും. രണ്ട് വര്‍ഷം നീളുന്ന കോഴ്സുകളാണിവ.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ റിപ്പയറിംഗ്, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഡിസൈനിംഗ്, വിവരസാങ്കേതികവിദ്യ, അലങ്കാര മത്സ്യക്കൃഷി, ഷാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മാണം, തുണികളുടെ ഡിസൈനിംഗ്, സംഗീതം, ഛായാഗ്രഹണം, ലൈബ്രറി സയന്‍സ്, കൂണും തേനീച്ചയും വളര്‍ത്തല്‍, നികുതി പഠനം, പഴവും പച്ചക്കറിയും കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള പരിശീലനം, ബേക്കറി ഉത്പന്ന നിര്‍മാണം, കാര്‍ഷികോത്പന്ന വിപണനം, മൊബൈല്‍ ഫോണ്‍ അറ്റക്കുറ്റപ്പണി, ഗ്രാമീണ വിപണനം തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകള്‍ തുടങ്ങുന്നത്.
രണ്ടു വര്‍ഷത്തേക്കുള്ള ഈ കോഴ്സുകള്‍ക്ക് പുറമെ രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും തുടങ്ങും. നിലവിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കും.
ഇപ്പോഴുള്ള കോഴ്സുകളുടെ സിലബസ് പൂര്‍ണമായും പുതുക്കും. കാലഹരണപ്പെട്ട ചില കോഴ്സുകള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്.












Click it and Unblock the Notifications